പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ്. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സി ജോർജ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് പി സി ജോർജ് ബിജെപിയിൽ ചേർന്നത്. ജനപക്ഷം ബിജെപിയിൽ ലയിക്കും. ലയന സമ്മേളനം ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കും. മുഴുവൻ സംസ്ഥാന കമ്മറ്റിയംഗങ്ങൾക്കും ബിജെപി മെമ്പർഷിപ്പ് നൽകും. ബിജെപിയുടെ മുഴുവൻ സമയ പ്രവർത്തകരായി ഇതോടെ ജനപക്ഷ പ്രവർത്തകർ മാറും. ഒരാൾ പോലും ബിജെപിയിൽ ലയിക്കുന്നതിന് എതിര് പറഞ്ഞിട്ടില്ലെന്നും പി സി ജോർജ് പറഞ്ഞു.