ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് ബിജെപി എംപിയും മുന്‍ ഡബ്ല്യുഎഫ്ഐ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ബിജെപി സംഘടിപ്പിച്ച ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം. ഹരിയാനയില്‍ നിന്നും പ്രത്യേകിച്ച് ജാട്ട് സമുദായത്തില്‍ നിന്നും മികച്ച പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഹരിയാനയില്‍ പോകുമ്പോള്‍ ആളുകള്‍ വന്ന് കാണുകയും ഹരിയാനയില്‍ വന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ നിങ്ങളെ വിജയിപ്പിക്കാം’ എന്ന് പറയുകയും ചെയ്യാറുണ്ട്. അതിനാല്‍ പാര്‍ട്ടി അവസരം നല്‍കിയാല്‍ തീര്‍ച്ചയായും ഹരിയാനയില്‍ നിന്ന് മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ആദ്യം ഹരിയാനയില്‍ നിന്നുള്ള ഗുസ്തി താരങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ താരങ്ങള്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും ഡല്‍ഹിയില്‍ മാസങ്ങളോളം പ്രതിഷേധിക്കുകയും ചെയ്തിരുന്നു.