പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

National

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം, സുരക്ഷ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിക്കണം എന്നീ ആവശ്യങ്ങൾ പ്രതിപക്ഷം ആവർത്തിക്കും. സസ്പെൻഷനിലുള്ള 141 എംപിമാർ പാർലമെന്റ് ഗാന്ധി പ്രതിമയ്ക്ക് മുന്നിലാകും പ്രതിഷേധിക്കുക. കടുത്ത പ്രതിഷേധം ഉണ്ടായാൽ കൂടുതൽ എംപിമാരെ ഇന്നും സസ്പെൻഡ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *