പറവൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

Breaking Kerala

കൊച്ചി: എറണാകുളം പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കളടക്കം 24 പേർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടത്.60 ദിവസത്തിനകം അന്വേഷണത്തിൻ്റെ ആദ്യ ഘട്ട പുരോഗതി അറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ബാങ്കിൻ്റെ മുൻ പ്രസിഡൻ്റുമാർ, നിലവിലെ പ്രസിഡൻ്റ്, മുൻ സെക്രട്ടറിമാർ, നിലവിലെ സെക്രട്ടറി എന്നിവർക്കെതിരെയാണ് കോടതി കേസെടുത്തിരിക്കുന്നത്.കേസിലെ പ്രതികൾ 2014 മുതൽ ഭരണസമിതി അംഗങ്ങളും സെക്രട്ടറിമാരുമാണ്.പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *