പത്തനംത്തിട്ട: പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിൽ പറയുന്നത്. നദിയിൽ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. നവംബറിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പമ്പ ത്രിവേണ കരകവിയും എന്നും മുന്നറിയിപ്പുണ്ട്.
പമ്പ ത്രിവേണ കരകവിയും; പ്രളയ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
