പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുത്താൽ സന്തോഷകരമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

Kerala

മലപ്പുറം: നവംബർ 17 ന് ജില്ലയിൽ നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുത്താൽ സന്തോഷകരമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. സിപിഐഎം റാലി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ് എന്നാണ് കരുതുന്നത്. റാലിയിൽ പങ്കെടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് എന്ന് ലീഗ് നേരത്തെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് പങ്കെടുക്കണം എന്ന് അവശ്യപ്പെടുന്നതിൽ അനൗചിത്യമുണ്ടെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *