പാലക്കാട് മുടപ്പല്ലൂര്‍ പന്തപറമ്പില്‍ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂര്‍ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുന്‍വശത്ത് ചൂട് തോന്നി തീപ്പിടുത്തം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കടയോട് ചേര്‍ന്ന് താമസിക്കുന്ന സെയ്തുമുത്തിനെ വിവരമറിയിക്കുകയായിരുന്നു.
പാലക്കാട് പലചരക്ക് കട കത്തിനശിച്ചു
