പാലക്കാട് പല്ലശനയിലെ തലമുട്ടൽ ആചാരം ചർച്ചയാവുന്നു

Kerala Uncategorized

പാലക്കാട് പല്ലശ്ശനയിൽ നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമകളിൽ വൈറൽ ആയിരിക്കുന്നത്. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിനാണ് പ്രാദേശിക ആചാരത്തില്‍ തലയും ഒപ്പം കണ്ണും കലങ്ങിയത്.

പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം പണിയായത്. അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവര്‍ പശ്ചാത്തലത്തില്‍ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു സജ്ല വിശദമാക്കുന്നത്. കോഴിക്കോട് മുക്കം സ്വദേശിയാണ് സജ്ല.

ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ താല്‍പര്യമില്ലെന്ന് സച്ചിന്‍റെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്. വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വരുന്നത്. ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. എവിടെയാണ് നിക്കുന്നത് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നാണ് സജ്ല പറയുന്നത്. അയല്‍വാസി തന്നെയാണ് ആചാരത്തിന്‍റെ ഭാഗമായുള്ള ഇടി നടപ്പിലാക്കിയത്. ചെറുതായി മുട്ടിക്കുന്നത് പോലെയായിരുന്നില്ല ഇടിയെന്നും സച്ചിനും പറയുന്നു.

നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ട് ഭര്‍തൃവീട്ടിലേക്ക് കയറേണ്ട അവസ്ഥയായിപ്പോയെന്ന് സജ്ല വിശദമാക്കുന്നു. തനിക്ക് നേരിട്ട അവസ്ഥ മറ്റാര്‍ക്കും വരരുതേയെന്നാണ് സജ്ല പ്രതികരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *