പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ അപേക്ഷ നൽകിയത് നിരവധി പേർ. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആറു പേരുടെ പേരാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്. എന്നാൽ അരഡസനിലേറെ ആളുകളാണ് കെപിസിസി നേതാക്കൾക്ക് അപേക്ഷ നൽകിയിരിക്കുന്നത്. എഐസി ഓഫീസിലേക്ക് ഇ-മെയിൽ അയച്ചവരുടെ എണ്ണവും കുറവല്ല.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം കെപിസിസി സെക്രട്ടറിയും മുൻ നഗരസഭാംഗവുമായ പിവി രാജേഷ്, ഡിസിസി പ്രസിഡന്റ്എ തങ്കപ്പൻ, കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ, എന്നീ പേരുകളാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്.