പാലക്കാട്: 11 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പോക്സോ നിയമപ്രകാരം 14 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. മംഗലംഡാം കടപ്പാറ ഒലിങ്കടവ് തളികകല്ല് കോളനിയിലെ മനോജിനെയാണ് (30) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്.
2021 ജൂണില്‍ പ്രതിയുടെ വീട്ടിലാണ് പീഡനം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിച്ച് 22 രേഖകള്‍ ഹാജരാക്കി പിഴ അടക്കാത്തപക്ഷം ആറുമാസംകൂടി അധികകഠിനതടവ് അനുഭവിക്കണം.