ഹാട്രിക്ക് നേടി പാലക്കാട്‌; കായികമേളക്ക് കൊടിയിറങ്ങി

Breaking Kerala

തൃശൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിന് മൂന്നാം കിരീടം. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവും സഹിതം 266 പോയിന്റ് നേടിയാണ് പാലക്കാട് ഇക്കുറിയും ഒന്നാം സ്ഥാനത്തെത്തിയത്. 168 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനം നേടി. 13 സ്വർണ മെഡലും 22 വെള്ളി മെഡലും 20 വെങ്കല മെഡലുകളും മലപ്പുറം സ്വന്തമാക്കി.

എറണാകുളവും തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങളിലെത്തി. സ്കൂളുൾ വിഭാഗത്തിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി 57 പോയിന്റുമായി ഒന്നാമതെത്തി. മാര്‍ ബേസിൽ എച്ച്എസ്എസ് കോതമംഗലം 46 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്തി. കെ.എച്ച്.എസ്. കുമരംപുത്തൂര്‍ 43 പോയിന്റുകൾ നേടി മൂന്നാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *