പാലക്കാട്. ചിറ്റൂർ റോഡിൽ കരിങ്കുരപ്പുള്ളി കനാൽ പാലത്തിന് സമീപം കല്ലിങ്കലിൽ വാഹനാപകടത്തിൽ സുഹൃത്തുക്കൾ ആയ പാലക്കാട് നൂറടി റോഡ് രേവതിയിൽ പരേതനായ ഡോക്ടർ രഞ്ജിത്തിന്റെ മകൻ രോഹൻ രഞ്ജിത്ത് (24), നൂറണി ചക്കാന്തറ ലക്ഷ്മി നിവാസിൽ സന്തോഷ് ഗോപാലകൃഷ്ണന്റെ മകൻ രോഹൻ സന്തോഷ് (22) യാക്കര സൗപർണികയിൽ ശാന്തകുമാറിന്റെ മകൻ എസ് സനുഷ് (19) എന്നിവർ മരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഇന്ന് ചന്ദ്രനഗർ വൈദ്യുതി സ്മശാനത്തിൽ സംസ്കരിക്കും. ചിറ്റൂരിൽ ഉള്ള സുഹൃത്തിനെ സന്ദർശിച്ച മടങ്ങും വഴി റോഡിന് കുറുകെ പന്നി ചാടിയതുകൊണ്ട് കാർ നിയന്ത്രണം വിട്ടു റോഡ് അരികിലെ കല്ലിലും മരക്കുറ്റിയിലും ഇടിച്ച് പാടത്തേക്ക് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു സുഹൃത്തുക്കൾക്ക് പരിക്കേറ്റു.
