കോട്ടയം: ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും പാലാ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും സംയുക്താഭിമുഖ്യത്തിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച സമിതി ഡിസംബർ 27ന് രാവിലെ 10.30ന് പാലാ റവന്യൂ ഡിവിഷണൽ ഓഫീസിൽ പരാതിപരിഹാര അദാലത്ത് നടത്തും. നിലവിൽ ലഭിച്ച പരാതികളിൽ അന്നേദിവസം തീരുമാനം എടുക്കും. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ടും നിയമപ്രകാരം സംരക്ഷണം ലഭിക്കേണ്ട മുതിർന്ന പൗരൻമാർക്കും സമിതി മുമ്പാകെ പരാതി നൽകാനും അവസരമുണ്ട്.
പാലാ മെയിന്റൻസ് ട്രൈബ്യൂണലിൽ പരാതിപരിഹാര അദാലത്ത് ഡിസംബർ 27ന്
