ജമ്മു കശ്മീരിലെ സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു.അതിർത്തി വഴി ലഹരിക്കടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇയാളിൽ നിന്നു ലഹരി വസ്തുക്കളും കണ്ടെത്തി.
റാം ഗഡിന് സമീപത്തെ എസ്എം പുര പോസ്റ്റിന് സമീപത്ത് തിങ്കളാഴ്ച രാത്രിയാണ് സംശയാസ്പദമായ നീക്കം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ച്ചയായ മുന്നറിയിപ്പിന് ശേഷവും അതിക്രമിച്ച് കയറാനുള്ള ശ്രമം നടത്തിയപ്പോൾ ബിഎസ്എഫ് വെടിവെക്കുകയായിരുന്നു. വെടിവെപ്പിനു ശേഷം നടന്ന തിരച്ചിലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. നാല് കിലോയോളം ലഹരി വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം വെടിയേറ്റ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.