യൂസഫ് അരിയന്നൂർ
തൃശ്ശൂർ :രാജ്യത്ത് അധികാരത്തിൽ വന്ന മോദി ഗവൺമെന്റ് കഴിഞ്ഞ 10 വർഷമായി വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റിയില്ലെന്ന് കോൺഗ്രസ് ദേശീയ ദേശീയ നേതാവ് പി ചിദംബരം. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നിയിൽ തൃശ്ശൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഗ്യാരണ്ടി എന്ന് പറയുമ്പോൾ ജനങ്ങൾക്ക് ആ ഗ്യാരണ്ടിയിൽ വിശ്വാസമില്ല. മോദി വാഗ്ദാനം ചെയ്ത തൊഴിൽ രാജ്യത്ത് സൃഷ്ടിച്ചില്ല.
മോദി ഭരണത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും ആണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം എന്നും അദ്ദേഹം പറഞ്ഞു. മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവൺമെന്റ് പത്തുവർഷംകൊണ്ട് നൂറു കോടിയിലേക്ക് രാജ്യത്തെ ഉയർത്തുകയുണ്ടായി. എന്നാൽ മോദി അധികാരത്തിൽ വന്ന 10 വർഷത്തിനുള്ളിൽ രാജ്യത്തിന് നഷ്ടമായത് 28 കോടി ലക്ഷമാണ്. ഇതെല്ലാം സംഭവിച്ചത് മോദിയുടെ തെറ്റായ സാമ്പത്തിക നയം ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
90 കളിലെ കോൺഗ്രസ് ഭരണത്തിൽ രാജ്യത്ത് മികച്ച സാമ്പത്തിക ഭദ്രത ഉണ്ടായെന്നും നരസിംഹറാവുവിന്റെ ഭരണത്തിൽ 50 കോടി ലക്ഷം ജിഡിപി വർദ്ധിച്ചുവെന്നും ചിദംബരം പറഞ്ഞു. ബിജെപി ഗവൺമെന്റോ മോദിയോ ഞങ്ങളോട് സംവദിക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. എല്ലാവരുടെയും ദാരിദ്ര്യം മാറണമെങ്കിൽ ഇനി കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീഷിനും നയിക്കുന്ന സമരാഗ്നി തൃശ്ശൂർ ജില്ലയിൽ വൻ വരവേൽപ്പോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. അരലക്ഷത്തിലധികം പങ്കെടുത്ത പരിപാടിയിൽ കോൺഗ്രസ് ദേശീയ നേതാവ് പി.ചിതംബരം നേരിട്ട് പങ്കെടുത്തത് ദേശീയ രാഷ്ട്രീയം തൃശൂരിലേക്ക് ഉറ്റു നോക്കുന്നതിന്റെ നേര്ച്ചിത്രമാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം തുടക്കം കുറിച്ചതിനെ തുടർന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന കാർഗെ, കോൺഗ്രസ് ദേശീയ നേതാവ് പി. ചിദംബരം തുടങ്ങിയ ദേശീയ നേതാക്കൾ തൃശ്ശൂരിൽ ചുവടുറപ്പിക്കുകയും ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ നേര്ച്ചിത്രമാണ് തൃശൂർ മണ്ഡലത്തിൽ മാത്രം ദേശീയ നേതാക്കൾ പങ്കെടുക്കുന്ന പ്രചരണ പരിപാടികൾ.