കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് വീണ്ടും എടുക്കും. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം ഇവർ താമസിച്ച വീട്ടിൽ പൊലീസ് പരിശോധന നടത്തി ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടിയുടെ അച്ഛന് അംഗമായ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് മൊഴി എടുക്കുന്നതും തുടരും.
കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്താൻ പൊലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല. സംഘടനയുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കങ്ങൾ തട്ടിക്കൊണ്ട് പോകാൻ കാരണമായോ എന്ന സാധ്യതയും പൊലീസ് തള്ളിയിട്ടില്ല.
അതേസമയം തട്ടിക്കൊണ്ടുപോയവർ തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നൽകി. വാഹനത്തിൽ വച്ച് വാ മൂടി കെട്ടിയതായും തല താഴ്ത്തി പിടിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകി. രഹസ്യ മൊഴിയിൽ നിർണായക വിവരങ്ങളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.