പാലക്കാട്: ഒറ്റപ്പാലത്ത് നവകേരള സദസ്സ് വേദിയിൽ കോൺഗ്രസ് പ്രവർത്തകർ വാഴ വെച്ച് പ്രതിഷേധിച്ചു. വേദിക്ക് സമീപം 21 വാഴ വെച്ചാണ് പ്രതിഷേധം. ഇന്നലെ രാത്രി തന്നെ പൊലീസ് സാന്നിധ്യത്തിൽ വാഴ നീക്കം ചെയ്തെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.
നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയിൽ പ്രവേശിച്ച ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. തൂതയിൽ വെച്ചായിരുന്നു പ്രതിഷേധം. പര്യടന ദിവസങ്ങളിൽ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.