ഒറ്റമശ്ശേരി തീരത്തെ കടലേറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം തിരുവനന്തപുരത്ത് ചേർന്നു. കിഫ്ബി, വൻകിട ജലസേചന വകുപ്പ്, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരാണ് കൃഷിമന്ത്രി പി പ്രസാദിന്റെ തിരുവനന്തപുരം ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. യോഗത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ നിർത്തിവച്ചിരിക്കുന്ന ടെട്രാ പോടുകളുടെ നിർമ്മാണം ഉടൻ പുനരാരംഭിക്കും. നിർമ്മാണം പൂർത്തീകരിച്ച ടെട്രാപോഡുകൾ, താൽക്കാലിക കടൽഭിത്തി നിർമ്മിച്ച പ്രദേശത്ത് അടിയന്തരഘട്ടങ്ങളിൽ താൽക്കാലികമായി ഉപയോഗിക്കാവുന്നതാണ്. പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചു വരികയാണ്. തിരുവനന്തപുരത്ത് നടന്ന യോഗത്തിന്റെ തുടർച്ചയായി ആലപ്പുഴ ജില്ലാ കളക്ടറുടെ ചേമ്പറിൽ യോഗം ചേരും.
ഒറ്റമശ്ശേരി കിഫ്ബി പദ്ധതി കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു
