ചെന്നൈ. വന്ദേഭാരത് ട്രെയിനുകള്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരം ഓടിക്കാനുള്ള പദ്ധതി റെയില്‍വേയുടെ ആലോചനയില്‍. ഇതിനായി റെയില്‍ വേ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ ഗനൈസേഷന്‍ പദ്ധതി തയ്യാറാക്കുകയാണ്. നിലവിലെ നിരക്കു തന്നെയായിരിക്കും വന്ദേ ഭാരതിലും ഈടാക്കുക.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ ഓടുക. അതിനാല്‍ തന്നെ യാത്ര സമയത്തില്‍ വലിയ കുറവ് ഉണ്ടാകും. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരതിന്റെ അതേ സാങ്കേതിക വിദ്യതന്നെയായിരിക്കും പുതിയ വന്ദേഭാരതിനും. ദൂര്‍ഘ ദൂര ട്രെയിനുകളായതിനാല്‍ സ്ലീപ്പര്‍ കോച്ചുകളായിരിക്കും.
ആദ്യം ദക്ഷിണ റെയില്‍വേയിലാണ് പദ്ധതി നടപ്പാക്കുക. റെയില്‍ വേയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന സ്ഥലത്തുനിന്നായിരിക്കും സര്‍വീസ്. ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്ക് സര്‍വീസ് ഉണ്ടാകുമെന്നാണ് വിവരം.