ഈ വർഷത്തെ ഹോളിവുഡിലെ ബോക്സ് ഓഫീസ് ഹിറ്റുകളായ ഓപ്പണ്‍ഹൈമറും ബാർബിയുമാണ് പട്ടികയില്‍ ആധിപത്യം പുലർത്തുന്നത്.
ബാര്‍ബി, ഓപ്പണ്‍ഹൈമര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത്. മികച്ച സഹനടൻ, വസ്ത്രാലങ്കാരം, മികച്ച സഹനടി, ഒറിജിനല്‍ ഗാനം, പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ചിത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ബാർബിയെ നോമിനേറ്റ് ചെയ്തത്.
അതേ സമയം മികച്ച സഹനടൻ, വസ്ത്രാലങ്കാരം, മികച്ച സഹനടി, മേക്കപ്പ് ഹെയർസ്റ്റൈലിംഗ്, അഡാപ്റ്റഡ് തിരക്കഥ, ഒറിജിനല്‍ സ്കോർ, പ്രൊഡക്ഷൻ ഡിസൈൻ, ഫിലിം എഡിറ്റിംഗ്, സൗണ്ട്, ഛായാഗ്രഹണം, സംവിധാനം, നടന്‍, മികച്ച ചിത്രം തുടങ്ങി 13 വിഭാഗങ്ങളില്‍ ഓപ്പണ്‍ഹൈമർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
96-ാമത് അക്കാദമി അവാർഡുകള്‍ മാർച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
‘മോനെ പ്രസവിച്ച് എന്‍റെ നെഞ്ചിലേക്ക് ഇട്ട സമയത്ത് അച്ചു വന്ന പറഞ്ഞ പേര്’, ലിന്‍റു റോണി പറയുന്നു
900 കോടി കളക്ഷന്‍ നേടിയ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തുന്നു; നിര്‍മ്മാതാക്കളുടെ തര്‍ക്കം ഒത്തുതീര്‍പ്പായി