ഞീഴൂർ: ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോഴിക്കൂടുകൾ വിതരണം ചെയ്തു. നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ 50% സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായാണ് കോഴിക്കൂടുകൾ വിതരണം ചെയ്തത്. നാഷണൽ കോൺഫെഡറേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു ടി എം ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ബോബൻ മഞ്ഞളാമലയിൽ ശരത്ത് ശശി എന്നിവർ ആശംസകൾ അർപ്പിച്ചു. ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ. സ്വാഗതം പറഞ്ഞു. സെപ്തംബർ മാസത്തിൽ ലാപ്ടോപ്പുകളും തയ്യൽ മെഷീനുകളും വിതരണം ചെയ്യുമെന്ന് ഒരുമയുടെ പ്രവർത്തകർ അറിയിച്ചു.