ഉമ്മൻചാണ്ടിയുടെ സംസ്കാരം രാത്രി 7:30 ന്

Breaking Kerala

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ
സംസ്കാരം രാത്രി 7:30 ന് നടക്കും. 4.30 വരെ തറവാട്ട് വീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. തിരുനക്കരയിലെ പൊതുദർശനം മൂന്ന് മണിക്കൂർ നീണ്ടു.

ഭൗതിക ശരീരം 4.30 വരെ തറവാട്ട് വീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 6.30 ന് പുതിയ വീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടർന്ന് സംസ്കാര ശിശ്രൂഷകൾ ഏഴരയോടെ നടക്കും.

സംസ്കാരച്ചടങ്ങുകൾ വൈകിട്ട് 7.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിൽ വെച്ചാണ് നടക്കുക. ഉച്ചയ്ക്ക് 3.30 ന് ആണ് സംസ്കാരച്ചടങ്ങുകൾആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ വിലാപയാത്ര നിശ്ചയിച്ചതിലും വൈകിയാണ് കോട്ടയത്ത് എത്തിച്ചേർന്നത്. തിരുനക്കര മൈതാനിയിൽ പൊതുദർശനം മൂന്നുമണിക്കൂറോളം നീണ്ടപ്പോൾ പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര പിന്നെയും വൈകി. ഇതോടെയാണ് സംസ്കാരചടങ്ങുകളുടെ സമയക്രമം പുനർനിശ്ചയിച്ചത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *