അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പൊലീസ് ഏറ്റെടുത്തു സംസ്കരിച്ചു

Kerala

എറണാകുളം കറുകപ്പള്ളിയിലെ ലോഡ്ജിൽ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പൊലീസ് ഏറ്റെടുത്തു സംസ്കരിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലാതെ വന്നതോടെയാണ്‌ പൊലീസ് സംസ്കാരം നടത്താൻ തയ്യാറായത്.

മൂന്നാം തീയതി മുതൽ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 12 മണിയോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പുല്ലേപ്പടിയിലെ ശ്മശാനത്തിൽ എത്തിച്ച മൃതദേഹത്തെ പൊലീസും കോര്‍പ്പറേഷൻ കൗൺസിലർമാരും അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *