തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ഭസ്മാഭിഷിക്തനായ അയ്യനെ വണങ്ങാൻ ആയിരങ്ങളാണ് കാത്തു്നിന്നത്. കന്നി മാസ പൂജകൾ കൂടിയുള്ളതിനാൽ തുടർച്ചയായ ഒൻപത് ദിവസം ഭക്തർക്ക് ഭഗവാനെ വണങ്ങാനുള്ള അവസരമുണ്ട്.
കന്നി മാസ പൂജകൾക്ക് ശേഷം സെപ്തംബർ 21 നാണ്് നട അടയ്ക്കുന്നത്. 14 മുതൽ നട അടയ്ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം നടത്താം.