ഓണത്തിന് ഒരു കുട്ടപ്പൂവ് എന്ന പദ്ധതി ഉൾപ്പെടുത്തി, നൂറു മേനി ബന്ദിപ്പൂവ് വിളവെടുത്ത് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്

Local News

കടുത്തുരുത്തി: ഓണത്തിന് ഒരു കുട്ടപ്പൂവ് എന്ന പദ്ധതി പ്രകാരം മാഞ്ഞൂർ പഞ്ചായത്ത് പതിനാലാം വാർഡ് എഡിഎസ്, കുടുംബശ്രീ അംഗങ്ങളും, കൃഷിഭവനും കൂടി സംയുക്തമായി ബന്ദി പൂവ് കൃഷി ചെയ്ത് നൂറു മേനി വിളവെടുപ്പ് നടത്തിയത്.
തരിശ് ആയി കിടന്ന ഒരേക്കർ സ്ഥലത്ത് മുപ്പതിനായിരത്തിലധികം രൂപ മുടക്കിയാണ് ബന്ദിപ്പൂവ് കൃഷി ആദ്യമായി തുടങ്ങിയതെന്നും മാഞ്ഞൂർ പഞ്ചായത്തിലെ മുഴുവൻ വാർഡിലും കൃഷി വ്യാപിപ്പിക്കുമെന്ന്, ഇത് വനിതകളുടെ ഒരു കൂട്ടായ്മയുടെ വിജയമാണെന്നും സിഡിഎസ് ചെയർപേഴ്സൺ മിനിഷിജി പറഞ്ഞു.

സിഡിഎസ് ചെയർപേഴ്സൺ മിനി ഷിജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ ബന്ദിപ്പൂ വിളവെടുത്ത് ഉദ്ഘാടനം നിർവഹിച്ചു.
മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി,
വൈസ് പ്രസിഡണ്ട് ബിജുകൊണ്ടു കാല,
വാർഡ് മെമ്പർമാരായ സാലമ്മ ജോളി, സാലിമോൾ ജോസ്, ആൻസി സിബി ജയിനി തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായ ഷെർലി, സിബി,
ഉഴവൂർ കൃഷി ഡയറക്ടർ സിന്ധു മാത്യു, മാഞ്ഞൂർ കൃഷി ഓഫീസർ സലിം പി ആർ, മാഞ്ഞൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ അഖിൽ, എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

എ ഡി എസ് പ്രസിഡണ്ട് ലത മനോജ്,സെക്രട്ടറി ഷൈനി സോണി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മാഞ്ഞൂർ തെക്കുംഭാഗം ഭഗവതി ക്ഷേത്രത്തിലേക്ക് ഒരു കുട്ടപ്പൂവ് ശ്രീകാര്യം രാധാകൃഷ്ണൻ ഏറ്റുവാങ്ങി.
ഒരു ഗ്രാമത്തിൽ ഉണ്ടായിട്ടുള്ള ബന്ദിപ്പൂ കൃഷി കാണുന്നതിനും ക്യാമറയിൽ പകർത്താനും, സെൽഫി എടുക്കാനുമായി നൂറുകണക്കിന് ആളുകളാണ് ദിവസവും. എത്തിച്ചേരുന്നത്.വിളവെടുപ്പിന് നാട്ടുകാരും, മറ്റു സ്ഥലങ്ങളിലു നിന്നുമായി നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്ന് പായസവിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *