ആലപ്പുഴ: ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെയും
8 ആം വാർഡ് ADS ന്റെ നേതൃത്വത്തിൽ 3000 ത്തോളം ബന്ദി, ജമന്തി, വാടാമല്ലി എന്നീ ഓണക്കാല പൂ കൃഷി എം.എൽ.എ ദലീമ ജോജോ ഉദ്ഘാടനം നിർവഹിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
റ്റി.എസ് സുധീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീ ബിജു, പഞ്ചായത്ത് അംഗങ്ങളായ കെ.കെ ഷിജി, സുജിത്ത്, കുടുംബശ്രീ ചെയർപേഴ്സൺ വിജി രതീഷ്, രജിത രമേശ്, വാർഡ് വികസന സമിതി ചെയർമാൻ പി.ജി രമണൻ , കൃഷി ഓഫീസർ ആശ, സീമ, ആത്മയുടെ കോഡിനേറ്റർ സജി, പി.ആർ ഹരിക്കുട്ടൻ, പി.ആർ റോയ്, ഡി.വി വിമൽദേവ് എന്നിവർ സംസാരിച്ചു. CDS മെമ്പർ പ്രസീത സ്വാഗതം ആശംസിച്ചു . ADS അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡിലെ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഓണത്തെ വരവേൽക്കാൻ പൂ കൃഷിയുമായി കുടുംബശ്രീ പ്രവർത്തകർ
