കടുത്തുരുത്തി: കുറവിലങ്ങാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ഓണം ഖാദി മേള നാളെ (ആഗസ്റ്റ് 21 തിങ്കൾ) കുറവിലങ്ങാട്ട് ആരംഭിക്കും. സെൻട്രൽ ജഗ്ഷനിലെ വൈക്കം റോഡിലുള്ള ഭാരത് മാതാ കോംപ്ലക്സിൽ ആഗസ്റ്റ് 21മുതൽ 28 വരെയാണ് മേള. നാളെ 11.30ന് കേരള ഖാദി ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു മേള ഉദ്ഘാടനം ചെയ്യും വിവിധ ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റും സർക്കാർ, അർദ്ധസർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ പലിശരഹിത ക്രെഡിറ്റ് സൗകര്യവും ലഭിക്കും. സമ്മാനപദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരോ 1000 രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ വീതം നൽകും.
കുറവിലങ്ങാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ഓണം ഖാദി മേള
