ഓണാഘോഷവും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും, നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു

Local News

ഞീഴൂർ: ഞീഴൂർ ഒരുമ ചാരിറ്റബിൾ ആന്റ് അഗ്രികൾച്ചറൽ സെസൈറ്റിയുടെ ഓണാഘോഷവും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും, നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ഞീഴൂർ ടൗണിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്ര വർണ്ണാഭമായി. സിനിമ സീരിയൽ താരം ടാനിയയും ഘോഷയാത്രയിൽ പങ്കെടുത്തു. ഒരുമ അങ്കണത്തിൽ നടന്ന ചടങ്ങിൽ വയോധികർക്ക് ഓണപുടവയും, കുട്ടികൾക്ക് ഓണക്കോടിയും വിതണo ചെയ്തു.സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഞീഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശേക് കുമാർ അധ്യക്ഷനായിരുന്നു. ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ. കെ ജോസ് പ്രകാശ്, ഞീഴൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീകല ദിലീപ്, ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ തങ്കച്ചൻ, മുൻ പ്രസിഡന്റ് ജോണീസ്. പി. സ്റ്റീഫൻ കടുത്തുരുത്തി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ രമേശൻ, ഞീഴൂർ പഞ്ചായത്ത് മെമ്പർമാരായ ബോബൻ മഞ്ഞളാമല, ശരത് ശശി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയകുമാർ എം.പി, നിത്യസഹായകൻ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ്, ഞീഴൂർ ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് ജിജോ ജോസഫ് എന്നിവർ ഓണാശംസകൾ നേർന്നു. ചടങ്ങിൽ ബീഹാർ മുതൽ കേരളം വരെ 9 സംസ്ഥാനങ്ങളിലൂടെ സൈക്കിൾ യാത്ര 75 ദിവസംകൊണ്ട് പൂർത്തിയാക്കിയ അഖിൽ സുകുമാരനെ ആദരിച്ചു. യു.എസ്.എസ്.കരസ്തമാക്കിയ ഗായത്രി ബിനു, മേരിയറ്റ് പാലക്കൻ, അനശ്വര എം. ബിനു, മാളവിക സന്തോഷ്‌, അഡോണ മേരി എന്നിവരെ അനുമോദിക്കുകയും ചെയിതു.ഒരുമ ഭാരവാഹികളായ ജോയി മൈലoവേലി, ഷാജി അഖിൽ നിവാസ്,സനിൽകുമാർ,കെ എ രഞ്ജിത്ത്,അസറുദ്ദീൻ ഇല്ലിക്കൽ,എം പ്രസാദ്,കെ.പി വിനോദ്, രാജു കാവാലി, സിൻജ ഷാജി, എന്നിവർ സംസാരിച്ചു.ശ്രുതി സന്തോഷ്‌ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങളും, ഓണസദ്യയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *