തിരുവനന്തപുരം: കേരള ലോട്ടറിയുടെ തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ജൂലൈ 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റ് പോയിരുന്നു. അതുപോലെ തന്നെ ടിക്കറ്റ് വില വർദ്ധിപ്പിച്ചതിനാൽ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിരുന്നു. ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്റിന് ഒന്നാം സ്ലാബിൽ 96രൂപ +1രൂപ ഇൻസെന്റീവും രണ്ടാം സ്ലാബിൽ 100 രൂപ +1 രൂപ ഇൻസെന്റീവുമാണ് ഈ ഓണ വിൽപ്പനയിലൂടെ ലഭിക്കുക. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ഫ്‌ളൂറസന്റ് പ്രിന്റിംഗ് ആണ് ഇത്തവണയും നടക്കുക. സെപ്റ്റംബര്‍ 20ന് ഓണം ബമ്പർ നറുക്കെടുപ്പ് നടക്കും.