തിരുവനന്തപുരം: ബലാത്സംഗ കേസിൽ സംവിധായകൻ ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി. എംഡിഎംഎ കലർത്തിയ പാനീയം നൽകി മയക്കി ബലാൽക്കാരം ചെയ്തെന്നാണ് പരാതിക്കാരിയായ നടിയുടെ ആരോപണം. വിവാഹിതനാണെന്നത് മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നൽകിയും സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നും നടി പറഞ്ഞു. സംവിധായകൻ നൽകിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ഈ ആരോപണം. നടിയെയും കക്ഷി ചേർത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ജൂലായ് 22-ന് പരിഗണിക്കാൻ മാറ്റി.