വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Local News

കടുത്തുരുത്തി: തോപ്പുംപടി സ്വദേശിയായ വയോധികനെ കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ സ്ത്രീ തനിച്ചു താമസിക്കുന്ന വീടിന്റെ പുറത്ത് ഷീറ്റിട്ട ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടുവേലിഭാഗത്ത് താമസിക്കുന്ന സെബാസ്റ്റിയന്‍ (68) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലങ്ങാട്ട് തങ്കമ്മയുടെ വീട്ടിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് റോഡിലൂടെ പോവുകയായിരുന്നവര്‍ തൂങ്ങി നില്‍ക്കുന്ന മൃതദേഹം കാണുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഈ സമയത്ത് തങ്കമ്മ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നുന്നുവെന്ന് പോലീസ് പറഞ്ഞു. വൈകൂന്നേരത്തോടെ ബന്ധുക്കളെത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥനാണെന്നു പറയുന്നു. സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *