ഭൂവനേശ്വര്‍: കൃഷിയിടത്തില്‍ നിന്നും പച്ചക്കറിയെടുത്തതിന് വയോധികയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് മകൻ.ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ സരസപാസി ഗ്രാമത്തിലാണ് സംഭവം.
ഇളയ മകന്‍റെ കൃഷിയിടത്തില്‍ നിന്ന് പറിച്ച പച്ചക്കറി കഴിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. തര്‍ക്കം രൂക്ഷമായതോടെ പ്രതി സ്ത്രീയെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെയും ഇയാള്‍ ഭീഷണിമുഴക്കിയിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ ചികിത്സക്കായി പ്രദേശത്തെ സ്വകാര്യ ഹെല്‍ത് സെന്‍ററിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ മകനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.