ഡാം തുറന്ന് വിട്ടു; വെള്ളത്തിനടിയിൽപ്പെട്ട് 2 ആൺകുട്ടികൾ മരിച്ചു

Breaking Global

ഒക്‌ലഹോമ സിറ്റിയിലെ തുറന്ന അണക്കെട്ടിലെ വെള്ളത്തിനടിയിൽപ്പെട്ട് രണ്ട് ആൺകുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ഒക്ലഹോമ സിറ്റിയിലെ നഗരപരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ലേക് ഓവർഹോൾസർ ഡാം തുറന്നപ്പോഴാണ് അപകടം.

“വാട്ടർ ഗേറ്റുകൾ തുറന്നതിനാൽ, ജലപ്രവാഹം വളരെ ശക്തമായിരുന്നു,” ഒക്‌ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് അവരുടെ രക്ഷാപ്രവർത്തനങ്ങൾ വിശദമായി സോഷ്യൽ മീഡിയയിൽ പറഞ്ഞു.

“നാല് ആൺകുട്ടികൾ പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയും വെള്ളത്തിലിറങ്ങുകയും ചെയ്തു. ശക്തമായ ജലപ്രവാഹം രണ്ട് ആൺകുട്ടികളെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു, മറ്റ് രണ്ട് പേർ രക്ഷപെട്ടു.മരിച്ചവരുടെ മൃതദേഹങ്ങൾ മണിക്കൂറുകളോളം നീണ്ട തിരിച്ചലിനൊടുവിൽ കണ്ടെടുത്തു

മരിച്ച ആൺകുട്ടികൾ 10 ഉം 11 ഉം വയസ്സുള്ളവരാണ്. ഇരകളുടെ ഐഡന്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല, നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *