കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി അനാമികയെ (19) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക രാമനഗരി ദയാനന്ദ സാഗർ കോളജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയാണ് അനാമിക. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും അനാമികയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല.
പിന്നാലെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. മരണ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.