റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ച് നഴ്‌സറി സ്‌കൂളിലെ ഹെല്‍പർ മരിച്ചു

Kerala

കടുത്തുരുത്തി: റോഡ് മുറിച്ചു കടക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസിടിച്ചു നഴ്‌സറി സ്‌കൂളിലെ ഹെല്‍പർ മരിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്‌സറി സ്‌കൂളിലെ ഹെല്‍പറായ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടില്‍ ജോസി തോമസ് (54) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ കാഞ്ഞിരത്താനം ജംഗ്ഷനിലാണ് അപകടം. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം.

കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍. ഏകമകന്‍ അഖില്‍ തോമസ്

Leave a Reply

Your email address will not be published. Required fields are marked *