കുവൈത്ത് സിറ്റി: ആണവ, റേഡിയോളജിക്കൽ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി ഗൾഫ് സഹകരണ കൗൺസിലിൻ്റെ ജനറൽ സെക്രട്ടേറിയറ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ജിസിസി എമർജൻസി മാനേജ്‌മെൻ്റ് സെന്‍റര്‍. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള പരിശ്രമങ്ങളുടെ ഏകോപനവും അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനായി കേന്ദ്രം കഠിനമായി പ്രയത്നിക്കുന്നുണ്ടെന്ന് സെൻ്റർ മേധാവി ബ്രിഗേഡിയർ ഡോ. റാഷിദ് അൽ മാരി പറഞ്ഞു. ഫലപ്രദവും സുസ്ഥിരവുമായ തന്ത്രങ്ങൾ സൃഷ്ടിക്കുന്ന മീറ്റിംഗുകൾ സംഘടിപ്പിക്കുന്നതിലൂടെ, അവയെ ഫലപ്രദമായി നേരിടാൻ സംയുക്തവും ഗൗരവമേറിയതുമായ പ്രവർത്തനം തുടരുകയാണ്. നിരവധി വെല്ലുവിളികൾ ലോകം അഭിമുഖീകരിക്കുന്നുണ്ട്. പ്രതിസന്ധികളും അടിയന്തിര സാഹചര്യങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.