കരയോഗ പ്രവർത്തനങ്ങൾക്ക് പുത്തൻ ദിശാബോധം നൽകും: പി ജി എം നായർ 

Kerala

വൈക്കം: താലൂക്കിലെ 97 കരയോഗങ്ങളിലും പുത്തൻ വികസനോന്മുഖ പ്രവർത്തന സംസ്ക്കാരത്തിന് നാന്ദി കുറിക്കുമെന്നും കരയോഗ – വനിതാ സമാജ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായ ദിശാബോധം നൽകുമെന്നും വൈക്കം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ ആക്ടിംഗ് പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. താലൂക്കിലെ എൻ എസ് എസ് കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും പ്രാദേശിക തല സംയുക്ത യോഗങ്ങളുടെ ആരംഭം കുറിച്ചു കൊണ്ട് ഉല്ലല 737-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൽ നടന്ന സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെച്ചൂർ, തലയാഴം, ടി വി പുരം എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള 13 കരയോഗ – വനിതാ സമാജ – ബാല സമാജങ്ങളിലെ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. സ്വാശ്രയ സംഘങ്ങൾ, ആദ്ധ്യാത്മിക , എച്ച് ആർ വിഭാഗങ്ങളിലെ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു. യൂണിയൻ കമ്മിറ്റി അംഗം സുരേഷ് ബാബു ജി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ രാജഗോപാൽ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് സി പി നാരായണൻ നായർ, പ്രതിനിധി സഭാംഗം ബി അനിൽകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ അയ്യേരി സോമൻ, പി എൻ രാധാകൃഷ്ണൻ, എൻ മധു, പി എസ് വേണുഗോപാൽ, ജഗദീഷ് തേവലപ്പറമ്പിൽ, എസ് വി സുരേഷ് കുമാർ, പി രാജശേഖരൻ നായർ, ലീലാമണിയമ്മ, എൻ രാമചന്ദ്രൻ പിള്ള, കെ ടി സത്യനാഥ പണിക്കർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *