വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ വൈജ്ഞാനിക മേഖലയിൽ പുതിയ ഉണർന്ന് പകരുവാൻ കഴിയുന്ന എൻ എസ് എസ് അക്കാദമിക്ക് തുടക്കമായി. യൂണിയൻ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിൽ വച്ച് താലുക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഭദ്രദീപം തെളിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അക്കാദമി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മികച്ച പരിശീലനം ലഭ്യമാക്കുകയാണ് അക്കാദമിയുടെ പ്രധാന ഉദ്ദേശം. ജാതി മത ഭേദമില്ലാതെ എല്ലാ വിഭാഗത്തിലും പെട്ട ഉദ്യോഗാർത്ഥികൾക്ക് വിദഗ്ദമായ പരിശീലനത്തിലൂടെ തൊഴിൽ ലഭ്യമാക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. വി എസ് കുമാർ, സി പി നാരായണൻ നായർ, അയ്യേരി സോമൻ,പി എൻ രാധാകൃഷ്ണൻ, പി എസ് വേണുഗോപാൽ, പ്രൊഫ കൃഷ്ണകുമാർ, ജയകുമാർ, പി ആർ ഗോപാലകൃഷ്ണൻ, സുരേഷ് കുമാർ എസ് വി , ശ്രീകുമാർ വി കെ, ദിനേശ് കുമാർ, ലക്ഷ്മണൻ നായർ, ശ്രീകുമാർ പാല, സിന്ധു മധുസൂദനൻ, ഇന്ദിരാ മുരളീധരൻ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.