എൻ.പി.എസ് വിരുദ്ധ പെൻഷൻ മഹാറാലിയും സമ്മേളനവും ഫെബ്രുവരി 10 ന് എറണാകുളത്ത്

Breaking Kerala

പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ സ്റ്റേറ്റ് എൻ.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള നടത്തി കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങളുടെ തുടർച്ചയായി ഫെബ്രുവരി 10 ന് എറണാകുളത്ത് വെച്ച് എൻ..പി.എസ് വിരുദ്ധ പെൻഷൻ മഹാറാലിയും സമ്മേളനവും നടത്തുന്നു. രാജേന്ദ്ര മൈതാനിയിൽ വെച്ച് നടക്കുന്ന പെൻഷൻ മഹാ സമ്മേളനം ബഹു. റിട്ട. ജസ്റ്റിസ് ബി കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട്, കർണ്ണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളിലെ എൻ.പി.എസ് വിരുദ്ധ സംഘടനകളുടെ നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും. സമ്മേളനത്തിൽ ആയിരക്കണക്കിന് ജീവനക്കാർ പങ്കെടു ക്കും: സമരവിവരം അറിയിച്ചു കൊണ്ട് എൻ.ജി.ഒ യൂണിയൻ, എൻ.ജി.ഒ അ സോസിയേഷൻ, എൻ.ജി.ഒ സംഘ്, ജോയിൻ്റ് കൗൺസിൽ, എസ്.ഇ.യു തു ടങ്ങിയ സർവ്വീസ് സംഘടനകൾക്ക് കത്ത് നേരിട്ട് നൽകിയിട്ടുണ്ട്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതായി ജീവനക്കാർക്കിടയിൽ പ്രചരണം നടക്കുന്നുണ്ട്. ബഹു. ധനകാര്യ മന്ത്രി ശ്രീ. കെ.എൻ ബാലഗോപാൽ തന്റെ ബഡ്‌ജറ്റ് പ്ര സംഗത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം പുതിയ ഒരു പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഏത് ത രത്തിൽ നടപ്പിലാക്കുമെന്നോ ജീവനക്കാർക്ക് ഏതെങ്കിലും തരത്തിൽ ഗുണകരമാകുമെന്നോ എന്നതിനെ കുറിച്ച് ആർക്കും ഒരു വ്യക്തതയുമില്ല. പങ്കാ ളിത്ത പെൻഷൻ പദ്ധതിയിൽ ജീവനക്കാർ അസംതൃപ്തരാണ്. സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കില്ലെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ അവതരിപ്പിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. പു:നപരി ശോധനാ റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ, പേരിന് മന്ത്രിസഭാ ഉപസമിതി നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു യോഗം പോലും ചേർന്നി ട്ടില്ല.യു.ഡി.എഫ് ഗവണ്മെൻ്റ് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് പ്രചരണം നടത്തിയാണ് 2016 ൽ ഇടതുപക്ഷം അധികാരത്തിൽ വന്നത്. പിന്നീട് സ്‌റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള നടത്തിയ പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും ശ്രമഫലമായി രണ്ട് വർഷത്തിന് ശേഷം പു:ന പരിശോധന കമ്മീഷനെ നിയമിക്കുകയുണ്ടായി. പുന പരിശോധന കമ്മീഷൻ 2020 ഏപ്രിൽ മാസത്തിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ജീവനക്കാർക്കനുകൂലമായി യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പു:ന പരിശോധന റിപ്പോർട്ട് പോലും പുറത്ത് വിടാൻ സർക്കാർ തയ്യാറായത്.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയൊരു പെൻഷൻ പദ്ധതി നടപ്പി ലാക്കുകയല്ല വേണ്ടത്, മറിച്ച് കെ.എസ്.ആർ പാർട്ട് 3 പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷനും മറ്റ് ആനു കൂല്യങ്ങളും ഉപാധികളില്ലാതെ അനുവദിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പി.എ ഫ്.ആർ.ഡി.എ നിയമം ഉള്ളത് കൊണ്ട് പദ്ധതി പിൻവലിക്കാൻ കഴിയില്ല എന്നാണ് ഒരു ഭരണ വിഭാഗം സംഘടന പ്രചരിപ്പിക്കുന്നത്. എന്നാൽ രാജസ്ഥാൻ, പഞ്ചാബ്, ചത്തീസ്ഖഡ്, ഝാർഖണ്ട്, ഹി മാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക മുതലായ സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കി, ചില സംസ്ഥാനങ്ങളിൽ ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ല ഭിച്ചു തുടങ്ങുകയും ചെയ്‌തു. ഇതെല്ലാം വ്യക്തമാക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന് പി.എഫ്.ആർ.ഡി.എ യാതൊരു തരത്തിലും തടസ്സമല്ല എന്നാണ്. പുന പരിശോധന കമ്മീഷൻ സർക്കാർരിന് സമർപ്പിച്ച റിപ്പോർട്ടിലും യാതൊരു നിയമ തടസ്സങ്ങളെ കുറിച്ചും പരാമർശിക്കുന്നില്ല. പഠനത്തിൻ്റെ പേരിൽ കഴിഞ്ഞ എട്ട് വർഷമായി പ്രഹസനം നടത്തികൊണ്ടിരിക്കുകയാണ്. വീണ്ടും പഠനത്തിന്റെ പേരിൽ പദ്ധതി മുന്നോട്ട് കൊണ്ടു പോകാനുള്ള ഉദ്ധേശത്തെ ശക്തമായ സമര പരിപാടികളിലൂടെ നേരിടുക തന്നെ ചെയ്യും. സാമ്പത്തിക ബാധ്യതയുടെ പേരിൽ ഒരു വിഭാഗം ജീവനക്കാരുടെ ആനുകുല്യങ്ങളെ തടഞ്ഞുവെക്കാൻ അനുവദിക്കില്ല. ആയതുകൊണ്ട് എത്രയും പെട്ടെന്ന് പദ്ധതി പിൻവലിച്ച് കെ.എസ്.ആർ പാർട്ട് 3 പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷനും മറ്റ് ആനുകൂല്യങ്ങളും മഴുവൻ കേരള സർക്കാർ ജീവനക്കാർക്കും അനുവദിക്കേണ്ടതാണ്.
ഷാഹിദ് റഫീഖ് (സംസ്ഥാന പ്രസിഡന്റ്),ഷാജീവ് വളാഞ്ചേരി (സംസ്ഥാന സെക്രട്ടറി),ഷിഹാബുദ്ധീൻ ഒ.യു (സംസ്ഥാന ട്രഷറർ),ഷജീഷ് ഐ.കെ (സ്വാഗത സംഘം കൺവീനർ),ലാസർ പണിക്കശ്ശേരി (സംസ്ഥാന വൈ. പ്രസിഡന്റ് ) ,രതീഷ് പുത്തൻവേലിക്കര (സംസ്ഥാന കൗൺസിസിൽ കോ ഓഡിനേറ്റർ) തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *