വി. യൂദാ തദേവൂസിന്റെ നൊവേനയും തിരുനാളും നടത്തപ്പെടുന്നു

Local News

കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയുടെ ഐ.ടി.ഐ. ജംഗ്ഷനിലുള്ള കപ്പേളയില്‍ വി. യൂദാ തദേവൂസിന്റെ നൊവേനയും തിരുനാളും ഒക്ടോബര്‍ 19 വ്യാഴം മുതല്‍ 28 ശനി വരെയുള്ള തീയതികളില്‍ നടത്തപ്പെടുന്നു. 19-ാം തീയതി മുതല്‍ 27 വരെയുള്ള തീയതികളില്‍ എല്ലാ ദിവസവും വൈകുന്നേരും 6.00 ന് ജപമാല, നൊവേന, ലദീഞ്ഞ്, വചനപ്രഘോഷണം എന്നിവ നടത്തപ്പെടുന്നു. 28-ാം തീയതി വൈകുന്നേരം 5.30നു ജപമാല, ലദീഞ്ഞ് തുടര്‍ന്ന് തിരുനാള്‍ പാട്ടുകുര്‍ബാന കൈപ്പുഴ ഫൊറോനപള്ളി സഹവികാരി ബഹു. ഫാ. എബിൻ ഇറപുറത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. കടുത്തുരുത്തി സെന്റ് മേരീസ് [ താഴത്തുപള്ളി ] ഫൊറോന പള്ളി വികാരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ തിരുനാള്‍ സന്ദേശവും നല്‍കും.

തുടര്‍ന്ന് പ്രദക്ഷിണവും പാച്ചോര്‍ നേര്‍ച്ചയും നടക്കും.നിങ്ങളുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ പള്ളിയിയിലോ വൈകുന്നേരം 5.30 മുതലുള്ള സമയത്ത് വി. യുദാതദേവൂസിന്റെ കപ്പേളയിലോ ഏല്പിക്കാവുന്നതാണ്. ഈ നിയോഗങ്ങള്‍ എല്ലാവര്‍ഷവും ചെയ്യാറുള്ളതുപോലെ നൊവേന സമയത്ത് പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതാണ്. നമ്മുടെ നിലവിളികളും പ്രാര്‍ത്ഥനകളും ഈശോയുടെ പക്കലെത്തിച്ച് അനുഗ്രഹങ്ങള്‍ വാങ്ങിച്ചു തരുന്ന വി. യൂദാശ്ലീഹായോട് നന്ദിപറയുവാനും മാധ്യസ്ഥം അപേക്ഷിക്കാനും ഈ ദിവസങ്ങള്‍ വിനിയോഗിക്കണമെന്ന് വിശ്വാസികളോട് വികാരി ഫാ. അബ്രഹാം പറമ്പേട്ട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *