നോർത്ത് പറവൂർ SNDP യൂണീയൻ്റേയും 72 ശാഖായോഗങ്ങളുടേയും, വനിതാ സംഘം, യൂത്ത്മൂവ്മെൻ്റ്, വൈദീക യോഗം, എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് ഫോറം, സൈബർ സേന എന്നിവരുടെയും നേതൃത്വത്തിൽ പറവൂരിൽ നടന്ന ശ്രീനാരായണ ദർശനോത്സവം SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായിരുന്നു. പറവൂർ യൂണിയൻ പ്രസിഡൻ്റ് സി.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. വേദിയിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ ആദരിച്ചു. നഗരസഭ പ്രതിപക്ഷ ലീഡർ ടി.വി നിധിൻ, യോഗം ഡയറക്ടർ പി.എസ് ജയരാജ്, പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനക്കപ്പടി, യോഗം ഭാരവാഹികളായ എം.പി ബിനു, കണ്ണൻ കൂട്ടുകാട്, വി.എൻ നാഗേഷ്, കെ.ബി സുഭാഷ്, ടി.പി രാജേഷ്, വിപിൻ രാജ്ശാന്തി, അഖിൽ വിനു, എം.ആർ സുദർശനൻ, ഡി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. പി.എം.എ സലാം മുസ്ലിയർ, ഫാ. ഡേവിസ് ചിറമ്മേൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാക്ഷണം നടത്തി. ദർശനോത്സവം 19വൈകീട്ട് സമാപിക്കും
നോർത്ത് പറവൂർ ശ്രീനാരായണ ദർശനോത്സവം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു
