രാജസ്ഥാനിൽ ഭരണം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രഹിന്ദുത്വ നിലപാട് പുറത്തെടുത്ത് ബിജെപി എംഎല്‍എ

Breaking National

ജയ്പൂര്‍:രാജസ്ഥാനില്‍ ഭരണം ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീവ്രഹിന്ദുത്വ നിലപാട് പുറത്തെടുത്ത് ബിജെപി എംഎല്‍എ.തെരുവുകളിലെ എല്ലാം നോണ്‍വെജ് ഭക്ഷണശാലകളും ഉടൻ പൂട്ടണമെന്ന് ഉത്തരവിട്ട് ജയ്പൂരിലെ ഹവാമഹല്‍ സീറ്റില്‍ വിജയിച്ച ബല്‍മുകുന്ദ് ആചാര്യ രംഗത്ത് വന്നു.

നിയുക്ത ബിജെപി എംഎല്‍എ ഒരു ഉദ്യോഗസ്ഥനെ വിളിച്ച്‌ റോഡരികിലുള്ള എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അടച്ചുപൂട്ടിയ ശേഷം തനിക്ക് റിപ്പൊര്‍ട്ട് നല്‍കണമെന്നും ഇയാള്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

അതേസമയം, ഇതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ശക്തമായി രംഗത്ത് വന്നു. ആരെങ്കിലും നോണ്‍-വെജ് ഫുഡ് സ്റ്റാള്‍ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തടയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു രാജസ്ഥാനിലെ ഹവാ മഹല്‍ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ ആര്‍ആര്‍ തിവാരിയെ പരാജയപ്പെടുത്തി 600 വോട്ടുകള്‍ക്കാണ് ബല്‍മുകുന്ദ് ആചാര്യ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *