സ്റ്റോക്ഹോം: 2023ലെ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. 3 പേര്‍ക്കാണ് സമ്മാനം ലഭിക്കുക.
യുഎസ് ഗവേഷകൻ പിയറി അഗോസ്തിനി, ജർമൻ ഗവേഷകൻ ഫെറൻ ക്രൗസ്, സ്വീഡിഷ് ഗവേഷക ആൻ ലൂലിയെ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനാണ് പുരസ്കാരം.