പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ

Breaking Kerala

കോഴിക്കോട് : പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ വലിയ രീതിയിൽ വിമർശനം നേരിടുകയാണ് ആർഎസ്പി എംപി എൻ കെ പ്രേമചന്ദ്രൻ.പ്രേമചന്ദ്രമെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ. മുരളീധരൻ എംപി. സഭക്ക് അകത്തും പുറത്തും ബി ജെ പി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയായ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്ഷണ കഴിക്കാൻ തന്നെ വിളിച്ചാലും പോകും. ഇത്തവണയും ആർഎസ്പിക്ക് സീറ്റ് നൽകും.പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *