നിയമസഭയിലെ ബജറ്റ് ചർച്ച ഇന്ന് സമാപിക്കും

Kerala

തിരുവനന്തപുരം: നിയമസഭയിലെ ബജറ്റ് ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ധനമന്ത്രി കെ എൻ ബാലഗോപാല്‍ മറുപടി പറയും. ബജറ്റ് സപ്ലെകോയെ അവഗണിച്ചുവെന്ന സിപിഐയുടെ പരാതി പരിഹരിക്കാനുള്ള ഇടപെടൽ മറുപടിയിൽ ഉണ്ടാകും. സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും കാർഷിക മേഖലയിലെ പ്രതിസന്ധികളുമാണ് പ്രതിപക്ഷത്തിൻ്റെ ഇന്നത്തെ അടിയന്തര പ്രമേയ നോട്ടീസ്. വന്യജീവി സംഘർഷം തടയാൻ കേന്ദ്ര സർക്കാരിനോട് നിയമ ഭേദഗതി ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയവും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *