ദില്ലി: രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലക്കേസിലെ പ്രതികളെ അലഹബാദ് കോടതി വെറുതെ വിട്ടു. നോയിഡയിലെ നിതാരയില്‍ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ പ്രതികളായ സുരീന്ദര്‍ കോലി, മൊനീന്ദര്‍ സിംഗ് എന്നിവരെയാണ് അലഹബാദ് കോടതി വെറുതെ വിട്ടത്.സുനീന്ദര്‍ സിംഗിന്റെ വീടിന്റെ പരിസരത്തുനിന്ന് എല്ലുകളും മറ്റ് മനുഷ്യ അവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പ്രധാന പ്രതി സുരീന്ദര്‍ കോലിയെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെവിട്ടു.
12 കേസുകളില്‍നിന്നാണ് സുരീന്ദര്‍ കോലിയെ കുറ്റവിമുക്തനാക്കിയത്. കേസിലെ കൂട്ടുപ്രതിയായ ഇയാളുടെ സഹായി മൊനീന്ദര്‍ സിംഗ് പന്ദറെയും രണ്ട് കേസുകളില്‍ വെറുതെവിട്ടു. ഇവരുടെ വധശിക്ഷയും റദ്ദാക്കി. ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട സുരീന്ദര്‍ കോലി, മൊനീന്ദര്‍ സിംഗ് പന്ദര്‍ എന്നിവരെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.2005 നും 2006 നും ഇടയില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലെ നിതാരി പ്രദേശത്തുള്ള മൊനീന്ദര്‍ പന്ദറിന്റെ വീട്ടില്‍ വച്ചാണ് കൊലപാതക പരമ്ബര നടന്നതെന്നാണ് കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയത്. പാന്ദേറിന്റെ വീട്ടില്‍ സഹായിയായി ജോലി ചെയ്തിരുന്ന സുരീന്ദര്‍ കോലിയും മൊനീന്ദറും കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.