നീരേറ്റുപുറം ജലോല്‍സവം ഇന്ന്

Kerala

എടത്വ:നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ ജനകീയ ട്രോഫിക്ക് വേണ്ടിയുള്ള നീരേറ്റുപുറം ജലോല്‍സവം ഇന്ന് (വ്യാഴാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും. ജലോല്‍സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരത്തില്‍ ഒന്നാം ഹീറ്റ്സില്‍ ആനാരി, ആയാപറമ്പ് വലിയ ദിവാന്‍ജി, തലവടി. രണ്ടാം ഹീറ്റ്സില്‍ ദേവാസ്, ചെറുതന. മൂന്നാം ഹീറ്റ്സില്‍ സെന്റ് ജോര്‍ജ്ജ്, വെള്ളംകുളങ്ങര എന്നി വള്ളങ്ങള്‍ മാറ്റുരയ്ക്കും. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ മണലി, ചെത്തിക്കാടന്‍. വെപ്പ് ബി ഗ്രേഡില്‍ ചിറമേല്‍ തോട്ടുകടവന്‍, പുന്നത്രപ്പുരയ്ക്കന്‍, എബ്രഹാം മൂന്നുതൈക്കല്‍, ഓടി ബി ഗ്രേഡില്‍ സെന്റ് ജോസഫ്, കുറുപ്പുപറമ്പന്‍. ചുരുളന്‍ വിഭാഗത്തില്‍ പുത്തന്‍പറമ്പില്‍ എന്നീ വള്ളങ്ങളും മല്‍സരിക്കും.

സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പൊതുസമ്മേളനവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ജലഘോഷയാത്രയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മത്സര ഉദ്ഘാടനവും നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സമ്മാനദാനവും കൊടിക്കുന്നില്‍ സുരേഷ് എം.പി സുവനീര്‍ പ്രകാശനവും നിര്‍വഹിക്കും. ജലോസവത്തിന് മുന്നോടിയായി ജലോത്സവ സമിതി രക്ഷാധികാരി വര്‍ക്കി എബ്രഹാം പതാകയുര്‍ത്തും. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ തോമസ് കെ. തോമസ്, മാത്യു ടി. തോമസ് എന്നിവര്‍ മുഖ്യാഥിതികളാകും. ജനകീയ ട്രോഫി സമര്‍പ്പണം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ നിര്‍വഹിക്കും ജലോത്സവ സമിതി പ്രസിഡന്റ് റെജി എബ്രഹാം തൈക്കടവില്‍, വൈസ് ചെയര്‍മാന്‍ ബാബു വലിയവീടന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ജോജി എബ്രഹാം, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലില്‍, ജനറല്‍ കണ്‍വീനര്‍മാരായ അജിത്ത് കുമാര്‍ പിഷാരത്ത്, ബിജു പാലത്തിങ്കല്‍, ജോജി ജെ. വയലപ്പള്ളി, ഇ.കെ തങ്കപ്പന്‍, എം.കെ. സജി, മാത്യൂസ് കണ്ടത്തില്‍, അരുണ്‍ പുന്നശ്ശേരി, മിനു തോമസ്, മോനി ഉമ്മന്‍, ട്രഷറര്‍ വി.കെ. കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *