നിപ; കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരും

Breaking Kerala

കോഴിക്കോട്: ജില്ലയിൽ 24 നിപ പരിശോധന ഫലം കൂടി നെഗറ്റീവായതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരും. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇനി മൂന്ന് സാമ്പിളുകളുടെ പരിശോധന ഫലം കൂടി പുറത്ത് വരാനുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 980 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. ഇതുവരെ 352 സാമ്പിളുകൾ ആണ് പരിശോധനയ്ക്ക് നടത്തിയത്.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോർജ്ജിൻ്റെ അധ്യക്ഷതയിൽ കോർകമ്മറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വടകര താലൂക്കിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നേരത്തെ ഭാഗിക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *