നിധി കമ്പനീസ് അസോസിയേഷൻ എറണാകുളം സോൺ സമ്മേളനം പറവൂരിൽ

Kerala

കേന്ദ്ര ധനകാര്യ മന്ത്രാലയം,സെൻട്രൽ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ്, റിസർവ്വ് ബാങ്ക് എന്നിവയുടെ നിയമങ്ങൾക്കും കർശനമായ നിയന്ത്രണങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന നിധി കമ്പനികളുടെ കൂട്ടായ്മയായ നിധി കമ്പനീസ് അസോസിയേഷൻ്റെ (എൻ.സി.എ) എറണാകുളം സോൺ സമ്മേളനം 14 ന് ഞായറാഴ്ച പറവൂർ കെടാമംഗലം കവിത ഈവൻ്റ് ഹബ്ബിൽ നടക്കും.

പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും സോൺ പ്രസിഡൻ്റ് എം.വി മോഹൻ അദ്ധ്യക്ഷനായിരിക്കും ബിസിനസ് പെർഫോർമൻസ് അവാർഡ് മുൻ മന്ത്രി എസ്. ശർമ്മ നൽകും. വിദ്യഭ്യാസ അവാർഡുകൾ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ നിർവ്വഹിക്കും. ബിസിനസ് മീറ്റിംഗ് നിധി സംസ്ഥാന പ്രസിഡൻ്റ് ഡേവീസ് എ. പാലത്തിങ്കൽ ഉദ്ഘാടനം ചെയ്യും. നിധി കമ്പനികളിലെ വനിത ഡയറക്ടർമാരെ ആദരിക്കൽ, നിയമ സെമിനാർ എന്നിവയാണ് മറ്റു പരിപാടികൾ കേരളത്തിലെ സാധാരണക്കാരുടെ സാമ്പത്തീക ആവശ്യങ്ങൾ എളുപ്പത്തിൽ നടത്തിക്കൊടുക്കുന്ന നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമായ നിയമങ്ങളിലെ വ്യവസ്ഥകൾ തിരുത്തുന്നതിന് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകണമെന്ന് സോൺ സെക്രട്ടറി കെ. ഒ വർഗ്ഗീസ് , പ്രസിഡൻ്റ് എം.വി. മോഹൻ, വൈസ് പ്രസിഡൻ്റ് ഡോ. കെ.പദ്നാദൻ, കവിത നിധി ഡയറക്ടർ കെവിൻ വർഗ്ഗീസ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *