വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയിരിക്കുന്ന മരുന്നുവാങ്ങൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന എസ്.സി ആയുർവേദ മെഡിക്കൽ ക്യാമ്പ് കുന്നത്തുമല പിഎച്ച്സി സബ് സെന്ററിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗം ജി.എസ് സുനിൽ ഉദ്ഘാടനം ചെയ്തു. എ.എച്ച് ഡബ്ല്യൂ.സി ചെമ്മരുതി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഗിരിജ.എസ് അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർമാരായ ഡോ. ഗിരിജ.എസ്, ഡോ. ശ്രുതി ആർ.എസ്, ഡോ.രശ്മി ആർ.ജെ, ഡോ. ഗണേഷ് കൃഷ്ണൻ എം.ടി എന്നിവർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് അരിഷ്ടങ്ങൾ,തൈലം ലേഹ്യം, നെയ്യ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. എസ്.സി ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പോങ്ങുവിള അംഗനവാടിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യും. രാവിലെ 10 മണിക്ക് ചെമ്മരുതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
എസ്.സി ആയുർവേദ ദ്വിദിന മെഡിക്കൽ ക്യാമ്പ് തുടങ്ങി, ശനിയാഴ്ച ക്യാമ്പ് പോങ്ങുവിള അംഗനവാടിയിൽ
